Share this Article
News Malayalam 24x7
യുക്രൈന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ട്രംപ്
US President Trump Warns Ukraine

റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുക്രെയ്ന് സമയപരിധി നല്‍കി യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നവംബര്‍ 27-നകം പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പദ്ധതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ന്റെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ദീര്‍ഘകാലമായുള്ള പല ആവശ്യങ്ങളും സമാധാന പദ്ധതിയിലുണ്ട്. അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയുമായും യൂറോപ്പുമായും ചര്‍ച്ചകള്‍ തുടരുകയാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നതെന്നാണ് ഈ വിഷയത്തില്‍ സെലെന്‍സ്‌കി പ്രതികരിച്ചത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories