Share this Article
KERALAVISION TELEVISION AWARDS 2025
കെ എസ് ബൈജുവിനെ SIT കസ്റ്റഡിയില്‍ വിട്ടു
Former Commissioner KS Baiju Sent to SIT Custody

ശബരിമല തിരുവാഭരണം കവർച്ചാക്കേസിലെ ഏഴാം പ്രതിയും മുൻ തിരുവാഭരണം കമ്മീഷണറുമായ കെ.എസ് ബൈജുവിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് നാല് മണി വരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. അതേസമയം, ബൈജു സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.

2019-ൽ തിരുവാഭരണം കമ്മീഷണറായിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരുവാഭരണം കൈമാറുമ്പോൾ ബൈജു സന്നിധാനത്ത് എത്തിയിരുന്നില്ല. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.


കട്ടളപ്പാളി മോഷണക്കേസിലാണ് ബൈജുവിനെ പ്രതിചേർത്തിരിക്കുന്നത്. കേസിൽ ബൈജുവിനെ ചോദ്യം ചെയ്യലിനായി വിട്ടുനൽകണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories