പാകിസ്ഥാനില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്റെ വഞ്ചനാപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ തള്ളുന്നുവെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഭരണഘടനാ അട്ടിമറിയില്‍ നിന്നും അധികാര കൈയേറ്റത്തില്‍ നിന്നും സ്വന്തം ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായാണ് ഇന്ത്യയ്ക്കെതിരെ തെറ്റായ കഥകള്‍ മെനയുകയാണെന്നും ഇത് പാകിസ്ഥാന്റെ പതിവ് രീതിയാണെന്നും ഇന്ത്യ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന് യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നന്നായി അറിയാമെന്നും പാകിസ്ഥാന്റെ ഇത്തരം തന്ത്രങ്ങളില്‍ അവര്‍ വിശ്വസിക്കില്ലെന്നും ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്ലാമാബിദില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിനും അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വാനയിലെ കേഡറ്റ് കോളേജിന് സമീപവും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്ഥാന്റെ കുറ്റപ്പെടുത്തല്‍.