ഹരിപ്പാട്: കൈക്കുഞ്ഞ് തലനാരിടയ്ക്ക് രക്ഷപ്പെട്ട ഹൃദയം നിലയ്ക്കുന്ന കാഴ്ച. ആനയുടെ അടിയിലൂടെ പേടി മാറാൻ കൊണ്ടുപോയ കുഞ്ഞ് പാപ്പാന്റെ കൈയിൽ നിന്ന് ആനയുടെ കാൽചുവട്ടിൽ വീണു. പേടിമാറാന്‍ ആണ് ഏഴുമാസമുള്ള കുഞ്ഞുമായി ജീവന്‍ പണയം വച്ച് ഉള്ള പ്രവൃത്തി നടന്നത്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.
ഹരിപ്പാട് പാപ്പാനെ കൊന്ന ആനയുടെ മുന്നിലാണ് പിഞ്ചുകുഞ്ഞിന്റെ ജീവൻ പണയം വച്ച് അഭ്യാസം നടത്തിയത്. ആനയുടെ അടിയിലൂടെ പോകുന്നത് ഭയം മാറാനും ഭാഗ്യം വരാനുമുള്ള ഒരു നാടൻ വിശ്വാസമാണ് . ഇത് പ്രകാരം കുഞ്ഞിനെ ആനയുടെ അടിയിലൂടെ വലം വയ്ക്കുകയായിരുന്നു. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കാൽ ചുവട്ടിലാണ് കുഞ്ഞ് വീണത് . പാപ്പാനെ കൊന്നതിനെ തുടർന്ന് ഹരിപ്പാട് സ്കന്ദനെ മാറ്റി തളച്ചിരിക്കുകയാണ്. താൽക്കാലിക പാപ്പാൻ കൊട്ടിയം അഭിലാഷിന്റെ കൈയിൽ നിന്നാണ് കുഞ്ഞ് വീണത്.