Share this Article
News Malayalam 24x7
'ഇത് ബനാന റിപ്പബ്ലിക്കല്ല';10 മില്ലി മദ്യവുമായി അറസ്റ്റിലായ യുവാവ് ഒരാഴ്ച ജയിലിൽ കിടന്നതിൽ കോടതിയുടെ രൂക്ഷ വിമർശനം
വെബ് ടീം
6 hours 0 Minutes Ago
1 min read
court

മലപ്പുറം: പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ വിമർശനവുമായി  മഞ്ചേരി കോടതി. വളാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി വിമർശനം നടത്തിയത്.

10 മില്ലി ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരാഴ്ച്ച ജയിലിൽ കിടക്കേണ്ടിയും വന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനം ഉന്നയിച്ചത്. തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി (32) നെയാണ് ഇക്കഴിഞ്ഞ 25 ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരമൊരു അറസ്റ്റ് നടന്നത് ഏതെങ്കിലും ബനാന റിപബ്ലിക്കിലല്ല നടന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories