കോട്ടയം ഏറ്റുമാനൂരിൽ അമ്മയും പെണ്‍മക്കളും ജീവനൊടുക്കിയതിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണം ഭര്‍ത്താവ് നോബിയുടെ പീഡനമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഷൈനി മരിക്കുന്നതിന് തലേദിവസം മദ്യ ലഹരിയില്‍ നോബി ഫോണില്‍ വിളിച്ചതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് പേരുടേയും മൊബൈൽ ഫോണുകളും കേസിൽ നിർണായക തെളിവായി. നാൽപ്പതോളം ശാസ്ത്രീയ തെളിവുകളും രേഖകളും പൊലീസ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചു.