മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് രണ്ട് ദിവസം സമയം നൽകിയതായി പിവി അൻവർ.ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം പഠിക്കും. ലീഗുമായി സംസാരിക്കും. തെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർഥി വി എസ് ജോയ് ആണെന്ന് പിവി അൻവർ പറഞ്ഞു.പക്ഷെ ജോയിയെ ഉയർത്തി കാട്ടാൻ യുഡിഎഫിൽ നേതാവില്ല, ജോയിക്ക് ഗോഡ്ഫാദറില്ല. രണ്ട് ദിവസം ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം പഠിക്കും. അതുവരെ പ്രചാരണത്തിന് ഇല്ലെന്നും അൻവർ പറഞ്ഞു.