Share this Article
News Malayalam 24x7
കൊട്ടിയൂര്‍ വൈശാഖമഹോത്സവം അവസാന നാളുകളിലേക്ക്
Kottiyoor Vaishakha Mahotsavam Nears End

കൊട്ടിയൂര്‍ വൈശാഖമഹോത്സവം അവസാന നാളുകളിലേക്ക് പ്രവേശിക്കുന്നു. ഇന്ന് മകം കലം വരവ്. കലം വരവ് അക്കരെ സന്നിധാനത്ത് എത്തുന്നതോടെ അക്കരെ സന്നിധാനം ഗൂഡപൂജകള്‍ക്ക് വഴിമാറും.


വൈശാഖ മഹോത്സവം ചടങ്ങുകളിലും പൂജകളിലും ദര്‍ശന സമ്പ്രദായങ്ങളിലും ഇന്നു മുതല്‍ മാറ്റം വരും. ഇന്ന് ഉഷശീവേലി വരെ മാത്രമെ സ്ത്രീകള്‍ക്ക് സന്നിധാനത്ത് ദര്‍ശനം നടത്താന്‍ അനുമതി ഉണ്ടായിരിക്കൂ.ശീവേലി ആരംഭിക്കുന്നതോടെ സ്ത്രീകള്‍ സന്നിധാനത്തു നിന്നും പുറത്തു കടക്കണം. ശീവേലിക്ക് വിശേഷ  വാദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും, ശീവേലി പൂര്‍ത്തിയാക്കി കഴിഞ്ഞ് ആനകളും വിശേഷ വാദ്യങ്ങളും സന്നിധാനത്തില്‍ നിന്ന് മടങ്ങും. ഉച്ച ശീവേലിക്ക് ശേഷം ഉത്സവ അവസാനം വരെ ശീവേലിക്ക് എഴുന്നളളത്തിന് ആനകള്‍ ഉണ്ടാകില്ല.


പന്തീരടി പൂജയ്ക്കൊപ്പം അകഭണ്ഡരം തുറക്കും.സന്ധ്യയോടെ തിരുവത്താഴ പൂജകള്‍ ആരംഭിക്കും. തുടര്‍ന്ന് മണിതറയിലെ ഒഴികെ ബാക്കി എല്ലാം വിളക്കുകളും ഒഴിച്ച് എല്ലാവരും കൈഴാലകക്കത്ത് വാതിലടച്ച് കഴിയും. ഈ സമയത്ത് മുഴക്കുന്നിലെ നല്ലൂരില്‍ നിന്നുളള കുലാല സ്ഥാനികരായ നല്ലൂരാന്‍മാര്‍ കലപൂജക്കുളള കലങ്ങളുമായി സന്നിധാനത്ത് എത്തും. 

കലങ്ങള്‍ കരിമ്പനകത്ത് ചാക്യത്ത് ഇറക്കി വെച്ച ശേഷം മണിത്തറയിലെത്തി ഇരുളില്‍ പുറം തിരിഞ്ഞിരിക്കുന്ന കാര്‍മികനോട് പരസ്പരം ദര്‍ശിക്കാത്ത വിധം പ്രസാദം വാങ്ങി സംഘം കോവിലക് കൈഴാലയില്‍ പോയി സദ്യ സ്വീകരിക്കും. ഇവര്‍ മടങ്ങിയാല്‍ കല പൂജകള്‍ക്ക് തുടക്കമാകും.കല പൂജകള്‍ നടക്കുമ്പോള്‍ സന്നിധാനം ഇരുട്ടിലായിരിക്കും.ഇനി തൃക്കലശാട്ട് വരെയുളള രാത്രി ദര്‍ശനങ്ങള്‍ ആചാരപരമായി അനുവദിക്കില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories