Share this Article
Union Budget
ആശുപത്രിയിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ യുവതി വീട്ടിൽ പ്രസവിച്ചു; ശുചിമുറിയിൽ സുഖപ്രസവം, യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല
വെബ് ടീം
posted on 27-05-2025
1 min read
WOMEN GIVES BIRTH

തൃശൂരിൽ യുവതി വീട്ടിൽ പ്രസവിച്ചു. അന്തിക്കാട് സ്വദേശിനി വാലപ്പറമ്പിൽ മജീദിൻ്റെയും ആരിഫയുടെയും മകൾ സുമയ്യ(25) ആണ് പ്രസവിച്ചത്.ഒരാഴ്ച മുൻപ് ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോൾ പ്രസവത്തിനായി ഈ മാസം 29 ന് അഡ്മിറ്റ് ആവാൻ പറഞ്ഞിരുന്നു. ഇതിനിടെ ഇന്ന് രാവിലെ 7.45 ഓടെ പ്രസവവേദന വരികയായിരുന്നു.ഇന്നു രാവിലെ ആശുപത്രിയിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് പ്രസവ വേദന വന്നതെന്ന് ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി സമദ് പറഞ്ഞു.

ശുചിമുറിയിൽ പോയശേഷം വേദന അനുഭവപ്പെട്ടതായി യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ വേഗം പോകാമെന്നും ആംബുലൻസ് വിളിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ സുമയ്യ പ്രസവിച്ചു. ഉമ്മയാണ് പ്രസവത്തിന് ഒപ്പം നിന്ന് സഹായിച്ചത്. പക്ഷേ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്താനായില്ല. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി എത്തിയ തൃപ്രയാറിൽ നിന്നുള്ള ആംബുലസിൽ ഉണ്ടായിരുന്ന നഴ്‌സാണ് പൊക്കിൾക്കൊടി മുറിച്ചത്. ഇവരെ ആംബുലൻസിൽ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

3.5 കിലോ തൂക്കമുണ്ട് പെൺകുഞ്ഞിന്. അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെങ്കിലും നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. സുമയ്യയുടെ രണ്ടാമത്തെ കുഞ്ഞാഞ്ഞിത്. മൂത്ത കുഞ്ഞ് ഒരു വയസുകാരൻ ഐസാൻ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories