Share this Article
News Malayalam 24x7
പട്ടാപ്പകൽ ബൈക്കിലെത്തി ക്ഷേത്രത്തിലെ കാണിക്കവഞ്ചികളുമായി കടന്ന് യുവതിയും യുവാവും; അന്വേഷണം
വെബ് ടീം
posted on 28-02-2024
1 min read
TEMPLE THEFT

കൊല്ലം: പട്ടാപ്പകൽ പുത്തൂരിൽ ബൈക്കിലെത്തിയ രണ്ട് പേർ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷ്ടിച്ച് കടന്നു കളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1.45-ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവതിയും യുവാവുമാണ് കവർച്ച നടത്തിയത്. പൂവറ്റൂർ പടിഞ്ഞാറ് മാവടി പുനരൂർകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. മൂന്ന് കാണിക്കവഞ്ചികളാണ് ഇവിടെ നിന്നും കടത്തിക്കൊണ്ട് പോയത്.

കൊടിമരച്ചുവട്ടിലും രണ്ട് ഉപദേവാലയങ്ങൾക്ക് മുന്നിലും സ്ഥാപിച്ചിരുന്ന കുടത്തിന്റെ ആകൃതിയിലുള്ള സ്റ്റീൽ നിർമ്മിത കാണിക്കവഞ്ചികളാണ് കവർന്നത്. ഇന്നലെ രാവിലെ ഇവ മൈലംകുളം ക്ഷേത്രത്തിന് സമീപമുള്ള റബർ തോട്ടത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷണം നടത്തുന്നതിന്റെയും കാണിക്കവഞ്ചി ഉപേക്ഷിച്ചതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

യുവാവ് കൊടിമരത്തിന് മുന്നിലായി സ്‌കൂട്ടർ നിർത്തിയ ശേഷം തൊഴുത് നിൽക്കുന്നതും യുവതി വഞ്ചിയെടുത്ത് ബാഗിൽ വയ്‌ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പാന്റ്‌സും ടീഷർട്ടും വേഷത്തിലെത്തിയ യുവതി മാസ്‌ക് ധരിച്ചിരുന്നു. 5,000 രൂപയോളം വഞ്ചിയിൽ ഉണ്ടാകാമെന്നാണ് ക്ഷേത്ര അധികാരികൾ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories