Share this Article
News Malayalam 24x7
പുല്‍പ്പള്ളി മേഖലയില്‍ വളര്‍ത്തു മൃഗങ്ങളെ വേട്ടയാടിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്
Order to drug the tiger that hunted domestic animals in Pulpalli area

വയനാട് മുള്ളന്‍കൊല്ലി- പുല്‍പ്പള്ളി മേഖലയില്‍ വളര്‍ത്തു മൃഗങ്ങളെ വേട്ടയാടിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്. കൂടുതല്‍ കാമറാ ട്രാപ്പുകള്‍ സ്ഥാപിച്ച് കടുവയെ തിരിച്ചറിഞ്ഞ ശേഷമാണ് മയക്കു വെടി വയ്‌ക്കേണ്ടത്. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കടുവയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.ഇതിനെ തുടര്‍ന്നാണ് മയക്കുവെടി വെയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories