അസം: സന്തോഷ് ട്രോഫി ഫുട്ബോളിൽ അപരാജിത കുതിപ്പ് തുടർന്ന് കേരളം. മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി ക്വർട്ടറിൽ കടന്നു. 36ആം മിനിറ്റിൽ വി അര്‍ജുനും 71ആം മിനിറ്റിൽ മുഹമ്മദ് റിയാസും 85ആം മിനിറ്റിൽ മുഹമ്മദ് അജ്സലും ലക്ഷ്യം കണ്ടു.സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന പോരിൽ തുടക്കം ഒന്ന് പതറിയെങ്കിലും പിന്നീട് ഉഗ്രൻ കളിയുമായി കേരളം കളം വാണു.
അജയ്യരായാണ് ക്വാർട്ടറിലേക്കുള്ള മുന്നേറ്റം. ഗ്രൂപ്പ് ബിയിൽ നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയും സഹിതം 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.