ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് റായ്പൂരിലാണ് മത്സരം. ജയത്തോടെ പരമ്പര സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളം നിറഞ്ഞ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ബാറ്റിങ്ങ് നിരയില്‍ പ്രതീക്ഷ നല്‍കുമ്പോള്‍ കുല്‍ദീപ് യാദവ് ഹര്‍ഷിദ് റാണ എന്നിവര്‍ ബൗളിങ്ങില്‍ കരുത്താകും. മാത്യു ബ്രീറ്റ്‌സ്‌കെ, മാക്രോ ജാന്‍സണ്‍ തുടങ്ങിയ താരങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പ്രതീക്ഷ നല്‍കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഒരു ജയത്തോടെ മുന്നിലാണ്.