ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ ബോണ്‍മൌത്തിനെ നേരിടും. ജൂലൈയില്‍ കാര്‍ അപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്കുള്ള ആദരസൂചകമായി മത്സരങ്ങള്‍ക്കു മുന്‍പു ടീമുകള്‍ ഒരു നിമിഷം മൗനം ആചരിക്കും. താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞാകും മത്സരങ്ങള്‍ക്ക് ഇറങ്ങുക.