Share this Article
KERALAVISION TELEVISION AWARDS 2025
പരിശീലകൻ മികായേൽ സ്റ്റാറെയെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്; ടീമിലെ സഹപരിശീലകരും പുറത്ത്
വെബ് ടീം
posted on 16-12-2024
1 min read
blasters

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് മികായേൽ സ്റ്റാറെ പുറത്താക്കി. സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.തോൽ‌വിയിൽ ആരാധകരുടെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.  സ്റ്റാറെയ്‌ക്കു പുറമേ ടീമിലെ സഹപരിശീലകരെയും പുറത്താക്കി.

ഇത്തവണ ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

ബംഗളൂരുവിനോടുള്ള തോല്‍വിക്കു പിന്നാലെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories