ഗുസ്തി താരം അന്തിംപംഘലിന്റെ അക്രഡേഷന്‍ റദ്ദാക്കി. ഒളിംപിക്‌സ് വില്ലേജില്‍ പംഘലിന്റെ സഹോദരി നിഷ അനധികൃതമായി കയറിയതിനെ തുടര്‍ന്നാണ് അക്രഡേഷന്‍ റദ്ദാക്കിയത്. സംഭവത്തില്‍ ചോദ്യം ചെയ്യാനായി പംഘലിനെ പോലീസ് വിളിപ്പിച്ചു. അതേസമയം അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പംഘലിനെ ഇന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പറഞ്ഞു.