കൊളംബോ: അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു.ഉദ്‌ഘാടന മത്സരം ഫെബ്രുവരി ഏഴിന് മുംബൈയിൽ നടക്കും. ഇന്ത്യയും യുഎസ്എയും തമ്മിലാണ് ആദ്യ മത്സരം. മുന്‍ ലോകകപ്പിലേതുപോലെ ഇത്തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമുണ്ട്. ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാവും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഏഷ്യാ കപ്പില്‍ ഫൈനലില്‍ അടക്കം ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ മൂന്നിലും ഇന്ത്യ ജയിച്ചു കയറി.
ആതിഥേയരായ ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, അയർലൻഡ്, കാനഡ, ഇറ്റലി, നെതർലാൻഡ്‌സ്, നമീബിയ, സിംബാബ്‌വെ, നേപ്പാൾ, ഒമാൻ, യുഎഇ ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക.