Share this Article
News Malayalam 24x7
വീണ്ടും മലയാളി തിളക്കം; ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി
വെബ് ടീം
posted on 02-10-2023
1 min read
ancy sojan wins silver in asian games long jump

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ വീണ്ടും മലയാളി  തിളക്കം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യക്കായി മത്സരിച്ച ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ ആന്‍സി ഹാങ്ചൗവില്‍ പുറത്തെടുത്തു. 

അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ പിന്നിട്ടാണ് ആന്‍സി വെള്ളി നേടിയത്. 6.73 മീറ്റര്‍ എത്തിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വര്‍ണം. ഇന്ത്യക്കായി ഫൈനലില്‍ മത്സരത്തില്‍ ശൈലി സിങിനു അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 6.48 മീറ്ററായിരുന്നു ശൈലിയുടെ മികച്ച ചാട്ടം. 

ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആന്‍സിയുടെ മുന്നേറ്റം. അഞ്ചാം ശ്രമത്തില്‍ ചാടിയ 6.63 മീറ്റര്‍ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയായി മാറി.

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories