ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍. ഫൈനലില്‍ ജപ്പാന്റെ യുഷി തനാക്കയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം നേടിയത്. രണ്ട് ഗെയിമിലും തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്താന്‍ ലക്ഷ്യ സെന്നിന് കഴിഞ്ഞിരുന്നു. ലക്ഷ്യ സെന്നിന്റെ ഈ വര്‍ഷത്തെ ആദ്യ അന്താരാഷ്ട്ര കിരീടമാണിത്.