Share this Article
News Malayalam 24x7
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു
Former Indian Cricketer Dilip Doshi Dies

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം. ഇടംകൈയന്‍ സ്പിന്നറായിരുന്ന  ദോഷി  1979 ൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്ക് വേണ്ടി 33 ടെസ്റ്റും 15 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 114 വിക്കറ്റും ഏകദിനത്തിൽ 22 വിക്കറ്റും നേടി. താരത്തിന്റെ  വിയോഗത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും അനുശോചനം രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories