ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലേ ആവേശ പോരാട്ടത്തിൽ ഇന്ത്യക്കെതിരേ 172 റൺസ് വിജയലക്ഷ്യമുയർത്തി പാകിസ്ഥാൻ. നിശ്ചിത 20 ഓവറിൽ പാകിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മത്സരത്തിന്റെ തുടക്കത്തിൽ നന്നായി തുടങ്ങിയെങ്കിലും പിന്നീട് അത് മുതലാക്കാനാവാതെ വന്നതാണ് പാകിസ്ഥാന് തിരിച്ചടിയായത്.
പാകിസ്ഥാനായി സഹിബ്‌സാദ ഫര്‍ഹാൻ അർധസെഞ്ചുറി തികച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഡക്കായി മടങ്ങിയ സയിം അയൂബ് ഇത്തവണ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തില്ല. പകരം ഫഖര്‍ സമാനാണ് ഓപ്പണറായെത്തിയത്. ഒമ്പത് പന്തില്‍ നിന്ന് താരം 15 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജുവിന്റെ കൈകളില്‍ ഫഖറിന്റെ ഇന്നിങ്‌സ് അവസാനിച്ചു.
രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സഹിബ്‌സാദ ഫര്‍ഹാനും സയിം അയൂബും തകർച്ചയിൽ നിന്ന് പാക്കിസ്ഥാനെ രക്ഷിച്ചു.34 പന്തിലാണ് ഫർഹാന്റെ അര്‍ധസെഞ്ചുറി. പത്തോവര്‍ അവസാനിക്കുമ്പോള്‍ 91-1 എന്ന നിലയിലായിരുന്നു പാകിസ്ഥാൻ. ഇന്ത്യക്കായി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തു.