Share this Article
News Malayalam 24x7
കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍, ടോസ് ഇംഗ്ലണ്ടിന്, സായ് സുദര്‍ശന് അരങ്ങേറ്റം, കരുണും പ്ലെയിങ് ഇലവനില്‍
വെബ് ടീം
posted on 20-06-2025
1 min read
ARM BANDS

ലീ​ഡ്സ് (ഇം​ഗ്ല​ണ്ട്):ബാ​റ്റി​ങ് നെ​ടും​തൂ​ണു​ക​ളാ​യി​രു​ന്ന വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ർ​മ​യും സ്പി​ൻ ഓ​ൾ റൗ​ണ്ട​ർ അ​ശ്വി​നും വി​ര​മി​ച്ച ശേ​ഷം ആ​ദ്യ പ​ര​മ്പ​രയിൽ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ശുഭ്മാൻ ​ഗില്ലിന്റെ ടെസ്റ്റ് നായകനെന്ന നിലയിലുള്ള അരങ്ങേറ്റമാണ് പോരാട്ടം. ഇന്ത്യൻ ടീമിലെ തലമുറ മാറ്റത്തിനും പോരാട്ടം നാന്ദി കുറിക്കും.ഐപിഎല്ലില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ സായ് സുദര്‍ശന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ മലയാളി താരം കരുണ്‍ നായരും പ്ലെയിങ് ഇലവനിലുണ്ട്.

അതേ സമയം  ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയത്.ഈ മാസം 12നാണ് അഹമ്മദാബാദിലെ സര്‍ദാര്‍വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈനര്‍ വിമാനം ടേക്ക് ഓഫിന് പിന്നാലെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ക്യാംപസിന് മുകളില്‍ തകര്‍ന്നുവീണ് 241 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഒരേയൊരു യാത്രക്കാരന്‍ മാത്രമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories