യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം ജാനിക് സിന്നറിന്. ഫൈനലില്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ 6-3,6-4, 7-5 എന്ന സ്‌കോറിനാണ് സിന്നര്‍ പരാജയപ്പെടുത്തിയത്. സിന്നറുടെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
ഈ വര്‍ഷം ആദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 23 വയസ്സുകാരനായ താരം വിജയിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെ വീഴ്ത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം വിജയിച്ചത്. 2022 ലെ യുഎസ് ഓപ്പണില്‍ താരം അവസാന എട്ടിലെത്തിയിരുന്നു.