Share this Article
News Malayalam 24x7
ട്വിസ്റ്റ്, പാകിസ്ഥാൻ-യുഎഇ മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐസിസി; ഒരു മണിക്കൂറോളം വൈകും; പാക് ടീം ഹോട്ടലിൽ നിന്ന് ഇറങ്ങിയതായി റിപ്പോർട്ട്
വെബ് ടീം
2 hours 8 Minutes Ago
1 min read
PAKISTAN

ദുബായ്: ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാനെ അനുനയിപ്പിക്കാൻ ഐസിസി ശ്രമം. ആൻഡി പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്നും മാറ്റാതെ കളിക്കില്ലെന്ന പാകിസ്ഥാന്‍റെ നിലപാട് ഐ സി സി അംഗീകരിക്കുമോയെന്നത് കണ്ടറിയണം. ചർച്ചകൾ തുടരുകയാണെന്നും പാകിസ്ഥാനെ അനുനയിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐ സി സി വ്യക്തമാക്കി. മത്സരം തുടങ്ങേണ്ട സമയം 8 മണിയിൽ നിന്ന് 9 മണിയിലേക്ക് നീട്ടി. പിന്മാറ്റം പ്രഖ്യാപിക്കാനായി പി സി ബി വിളിച്ചുചേർത്ത വാർത്താസമ്മേളനം നീട്ടിവച്ചിട്ടുണ്ട്. മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ സി സിയും ഒരു മണിക്കൂർ വൈകുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അറിയിച്ചു. അതിനിടെ പാക് താരങ്ങൾ ഗ്രൗണ്ടിലെത്താനായി ഹോട്ടലിൽ നിന്നും ഇറങ്ങിയതായി റിപ്പോർട്ടുകളുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories