Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
IND vs ENG Test Series Begins Today

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്ക് തുടക്കമാകും. ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് ശേഷമുള്ള ആദ്യ ടെസ്റ്റിനാണ് തുടക്കമാവുന്നത് ലീഡ്‌സിലെ മൈതാനത്ത് ഇന്ത്യന്‍ ടീമിറങ്ങുമ്പോള്‍ ആരാധകരും ആകാംക്ഷയിലാണ്. 


മുന്‍ നായകന്മാരായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നീ താരങ്ങള്‍ വിരമിച്ച ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇന്ത്യയിറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സായ് സുദര്‍ശന്‍, യശ്വസി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ തുടങ്ങിയവരടങ്ങുന്ന യുവ നിരയാണുള്ളത്. കോഹ്ലിയുടെ നാലാം നമ്പരിലാകും നായകനായ ഗില്‍ ഇറങ്ങുക. 

പൊതുവെ പേസിനെ പിന്തുണയ്ക്കുന്ന പിച്ചുകളാണ് ഇംഗ്ലണ്ടിലേത്. ജസ്പ്രീത് ബുമ്ര നയിക്കുന്ന ഇന്ത്യന്‍ പേസര്‍ നിരയില്‍ പുതുതായി എത്തിയ ഹര്‍ഷിത് റാണ ഉള്‍പ്പെടെ ഏഴ് പേരാണ് ഉള്ളത്. ഈ പേസ് നിരയെ കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിലെ മൈതാനങ്ങളില്‍ ഇന്ത്യക്ക് മുന്‍തൂക്കം നേടാനാവും. 

പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള തുടക്കം എന്നതു കൊണ്ടു തന്നെ നായകന്‍ എന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന് പരമ്പര നിര്‍ണായകമാണ്. ആകെ 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബെന്‍ സ്റ്റോക്ക്സ് നയിക്കുന്ന ഇംഗ്ലണ്ട് നിരയും പ്രതീക്ഷയിലാണ്. ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ജാമി ഓവര്‍ട്ടണ്‍ തുടങ്ങിയ താരങ്ങളാണ് ഇംഗ്ലണ്ട് നിരയില്‍ കരുത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories