ഹരാരെ: അണ്ടർ-19 ലോകകപ്പിൽ ഉദ്‌ഘാടന മത്സരത്തിൽ യുഎസ്സിനെതിരെ ഇന്ത്യയ്ക്ക് ജയം. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.മഴമൂലം 37 ഓവറിൽ 96 റൺസെന്ന പുതുക്കിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 17.2 ഓവറിൽ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അമേരിക്കൻ സ്കോർ മറികടന്നു.
വെടിക്കെട്ട് ബാറ്ററായ ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവൻഷിയ്ക്ക് മത്സരത്തിൽ തിളങ്ങാനായില്ല.വൈഭവ് രണ്ട് റണ്‍സെടുത്ത് മടങ്ങി. നാല് പന്തുകള്‍ മാത്രം നേരിട്ട വൈഭവിനെ റിത്വിക് അപ്പിടി ബൗള്‍ഡാക്കുകയായിരുന്നു. അഭിഗ്യാൻ കുണ്ടുവിന്റെ മികച്ച ബാറ്റിംഗ് ആണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത് അഭിഗ്യാൻ കുണ്ടു. 41പന്തിൽ 42റൺസ് നേടി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 19 റൺസെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത യുഎസ്സിനെ ഇന്ത്യൻ ബൗളർമാർ 107 റൺസിന് കൂടാരം കയറ്റി. അഞ്ചുവിക്കറ്റെടുത്ത ഹെനിൽ പട്ടേലാണ് ഇന്ത്യക്കായി തിളങ്ങിയത്. യുഎസ് നിരയിൽ 36 റൺസെടുത്ത നിതിഷ് സുദിനിയാണ് ടോപ് സ്‌കോറർ.