Share this Article
News Malayalam 24x7
സെഞ്ച്വറി അടിക്കാൻ; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും
 India tour of West Indies ; West Indies 100th Test against India

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും. ബാറ്റുകൊണ്ടും പന്ത് കൊണ്ടും വിന്‍ഡീസ് നിരയെ തച്ചുടച്ച ആദ്യ ടെസ്റ്റിലെ ആധിപത്യത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുക. സ്പിന്നര്‍മാര്‍ അരങ്ങുവാണപ്പോള്‍ ഇന്ത്യ ഇന്നിംഗ്‌സിനും 141 റണ്‍സിനും വിന്‍ഡീസിനെ തകര്‍ത്തെറിയുകയായിരുന്നു. ക്വീന്‍സ് പാര്‍ക്ക് ഓവലിലെ രണ്ടാം ടെസ്റ്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറാം ടെസ്റ്റ് കൂടിയാണ്. 

അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളിന്റെ ഉഗ്രന്‍ ഫോമില്‍ തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. രോഹിത്തും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും അടങ്ങുന്ന ബാറ്റിംഗ് നിര ശക്തം. ആദ്യ ടെസ്റ്റില്‍ മികച്ച ഫോമിലായിരുന്ന രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും തന്നെയായിരിക്കും സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ബൗളിംഗ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. പേസര്‍ ഓള്‍റൗണ്ടറിന് പകരം സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ മൂന്നാം സ്പിന്നറായി ആദ്യ പതിനൊന്നില്‍ ഉള്‍പ്പെട്ടേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories