വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് പത്ത് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 20.4 ഓവറില്‍ 69 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 36 പന്തില്‍ 22 റണ്‍സ് നേടിയ സിനാലോ ജാഫ്ത മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എമി ജോണ്‍സ്, താമി ബ്യൂമോണ്ട് എന്നിവരുടെ പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഇംഗ്ലണ്ടിനായി ലിന്‍സി സ്മിത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.