Share this Article
News Malayalam 24x7
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിന് വീണ്ടും തോല്‍വി
Punjab Kings lost again in the Indian Premier League

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിന് വീണ്ടും തോല്‍വി. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബിനെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് അഞ്ച് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. രാഹുല്‍ തെവാട്ടിയയുടെയും നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും പ്രകടനമാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ രവിശ്രീനിവാസന്റെ പ്രകടനവും ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണായകമായി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories