Share this Article
News Malayalam 24x7
വനിതാ ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ
cricket

വനിത ടി20 ലോകകപ്പ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം .വനിതാ ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. 82 റണ്‍സിനാണ് ഇന്ത്യയുടെ ജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 90 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും ജയത്തില്‍ നിര്‍ണായകമായി. ഇതോടെ സെമി പ്രതീക്ഷകള്‍ ഇന്ത്യ സജീവമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories