ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനൊരുങ്ങി ജപ്പാന്‍. രണ്ട് ദിവസം ബാക്കിനില്‍ക്കെ ഏഷ്യന്‍ ഗെയിംസിന് വേദിയായ നഗോയ നഗരത്തിലേക്ക് കായികതാരങ്ങള്‍ ഒഴുകിയെത്തുകയാണ്. 19 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഇരുപതാമത് ഏഷ്യന്‍ ഗെയിംസ്..
ഇത് മൂന്നാം തവണയാണ് ഏഷ്യന്‍ ഗെയിംസിന് ജപ്പാന്‍ അഥിഥേയരാകുന്നത്. പ്രസിദ്ധമായ പലോമ മിസുഹോ സ്‌റ്റേഡിയത്തില്‍ വച്ചാണ് ഉദഘാടന ചടങ്ങ് നടക്കുന്നത് 43 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കാന്‍ കായികതാരങ്ങളും എത്തിക്കഴിഞ്ഞു..
45 രാജ്യങ്ങളില്‍ നിന്നായി 11000 ത്തോളം അത്‌ലറ്റുകളാണ് കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നത്. വര്‍ണാഭമായ ഒരുക്കങ്ങളാണ് നഗരത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.. അതിനാല്‍ തന്നെയും ഉദ്ഘാടന ചടങ്ങിലെ വിസ്മയക്കഴ്ചകള്‍ എന്തൊക്കെ സര്‍പ്രൈസുകളാകും ഉണ്ടാവുകയെന്ന ആകാംഷയും കായികലോകത്തിനുണ്ട്..
ഇക്കുറി ഗെയിംസ് വില്ലേജിന് പകരം അത്‌ലറ്റുകളെയും അനുബന്ധ വ്യക്തികളെയും താമസിപ്പിക്കാനായി ഇറ്റാലിയന്‍ അഢംബരക്കപ്പലുകളാണ് ഗെയിംസ് സംഘാടക സമിതി വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഏവരും ഉറ്റുനോക്കുന്ന പ്രധാനമത്സരങ്ങളില്‍ ഒന്നായ വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഉള്‍പ്പെടെ എട്ട് ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. 24 മുതലാണ് പുരുഷ ക്രിക്കറ്റ് നടക്കുന്നത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പ്രതിക്ഷകളും ചെറുതല്ല. 36 ഇനങ്ങളിലായി 501 താരങ്ങളെയാണ് ഇന്ത്യ അണിനിരത്തുന്നത്. 800 കോടിയിലധികം രൂപ ചെലവഴിച്ചാണ് കായിക മന്ത്രാലയവും ഇന്ത്യയുടെ ശക്തമായ സാന്നിധ്യം ഏഷ്യന്‍ ഗെയിംസില്‍ ഉറപ്പാക്കുന്നത്.. 2023ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ 28 സ്വര്‍ണം 38 വെള്ളി, 40 വെങ്കലം ഉള്‍പ്പെടെ 106 മെഡലുകള്‍ നേടിയിരുന്നു..