Share this Article
KERALAVISION TELEVISION AWARDS 2025
സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ
വെബ് ടീം
posted on 27-12-2024
1 min read
kerala enters semi final

ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ. ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളത്തിന്റെ സെമിഫൈനൽ പ്രവേശനം. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം പകുതിയിലാണ് കേരളത്തിന്റെ വിജയഗോള്‍ പിറന്നത്.

മത്സരത്തിന്റെ 72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് കേരളം സെമിയില്‍ എത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories