Share this Article
News Malayalam 24x7
വനിതാ ഫുട്‍ബോൾ ലോകകപ്പില്‍ സ്‌പെയിന്‍-ഇംഗ്ലണ്ട് കലാശപ്പോര്
വെബ് ടീം
posted on 16-08-2023
1 min read
england reached womens world cup final

സിഡ്‌നി: ഫിഫ വനിതാ ഫുട്‍ബോൾ ലോകകപ്പില്‍ സ്‌പെയിന്‍-ഇംഗ്ലണ്ട് കലാശപ്പോര്. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 36ാം മിനിറ്റില്‍ എല്ല ടൂണെയിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. രണ്ടാംപകുതിയില്‍ സാം കെറിലൂടെ ഓസ്‌ട്രേലിയ ഒപ്പമെത്തിയെങ്കിലും രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട് ലീഡുയര്‍ത്തി.

ലോറെന്‍ ഹെംപ്, അലേസിയ റുസ്സോ എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് രണ്ട് സ്‌കോറര്‍മാര്‍. ഇരു ടീമുകളും പൊരുതിക്കളിച്ച മത്സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പലതും ലക്ഷ്യത്തിലെത്തിയില്ല. ഞായറാഴ്ച സിഡ്‌നിയിലാണ് ഫൈനല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories