Share this Article
News Malayalam 24x7
നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്; പ്ലേയിങ് 11ൽ രണ്ട് മാറ്റങ്ങൾ, സഞ്ജുവില്ല
വെബ് ടീം
9 hours 44 Minutes Ago
1 min read
t20worldcup

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ നെതർലൻഡ്സിനെതിരേ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അർഷ്ദീപ് സിങ്ങും വാഷിങ്ടൺ സുന്ദറും പ്ലേയിങ് 11ലെത്തിയപ്പോൾ കുൽ‌ദീപ് യാദവും അക്ഷർ‌ പട്ടേലും വിശ്രമത്തിൽ പോയി.ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് നെതർലൻഡ്സിനെ നേരിടാൻ പോകുന്നത്. കുഞ്ഞന്മാരായ നെതർലൻഡ്സിനെതിരേ വമ്പൻ സ്കോർ നേടി കരുത്തുകാട്ടുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിൽ പ്രവേശിച്ചിരിക്കുന്നത്. സൗത്താഫ്രിക്ക, സിംബാബ് വെ, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ എതിരാളികൾ.പാകിസ്താനെതിരേ നാല് പന്ത് നേരിട്ട് അഭിഷേക് ഡക്കായി. നെതർലൻഡ്സിനെതിരായ മത്സരത്തിൽ അഭിഷേക് ഫോമിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories