Share the Article
News Malayalam 24x7
Technology
China's AI Control: Huawei's DeepSeek-R1-Safe to Block Politically Sensitive Content
ചൈനയുടെ AI നിയന്ത്രണം: രാഷ്ട്രീയ സെൻസിറ്റീവ് ഉള്ളടക്കം തടയാൻ വാവെയ് ഡീപ് സീക്ക്-ആർ1-സേഫ് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രചരണങ്ങളും തടയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ ചൈന തീരുമാനിച്ചു. ചൈനീസ് ടെക് ഭീമനായ വാവെയ് വികസിപ്പിച്ച എഐ മോഡല്‍ ഡീപ് സീക്ക്-ആര്‍1-സേഫ് പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. ആര്‍ 1 സേഫ് ഇത്തരം ഉള്ളടക്കങ്ങള്‍ തടയുന്നതില്‍ പൂര്‍ണമായും ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സെജിയാങ് സര്‍വകലാശാലയിലെ ഗവേഷകരുമായി ചേർന്നാണ് പുതിയ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്. വിദ്വേഷപരമായ പദപ്രയോഗങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രേരണ മുതലായവ തിരിച്ചറിഞ്ഞാണ് ഈ ഉള്ളടക്കങ്ങളെ എഐ നീക്കം ചെയ്യുക. ഇന്റര്‍നെറ്റിലെയും സാമൂഹ്യമാധ്യമങ്ങളിലെയും ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതായിരിക്കും ഈ മോഡലിന്റെ ഉപയോഗം.
1 min read
View All
Other News