Share this Article
News Malayalam 24x7
ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍, 30000 ജീവനക്കാരെ പിരിച്ചുവിടും
Amazon Announces Mass Layoffs

ആഗോള ഓൺലൈൻ വ്യാപാര ഭീമനായ ആമസോണിൽ കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. 30,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2022-ന് ശേഷമുള്ള ആമസോണിന്റെ ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയാണിത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

പിരിച്ചുവിടൽ സംബന്ധിച്ച അറിയിപ്പുകൾ ഇന്ന് മുതൽ ജീവനക്കാർക്ക് നൽകിത്തുടങ്ങുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ആഗോളതലത്തിൽ ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് പതിവാകുന്നതിനിടെയാണ് ആമസോണിന്റെ ഈ നീക്കം.


കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക വളർച്ച കുറഞ്ഞതും ഡിജിറ്റൽ പരസ്യം, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതുമാണ് ആമസോണിന് വെല്ലുവിളിയായത്. കഴിഞ്ഞ വർഷങ്ങളിൽ പതിനായിരക്കണക്കിന് ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022-ലെ പിരിച്ചുവിടലിനേക്കാൾ വലിയ സ്വാധീനം ഈ നടപടിക്ക് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇത് കമ്പനിയുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ ബാധിക്കുമെന്നും സൂചനയുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories