Share this Article
image
പാവേല്‍ ദുറേവിനെ അറസ്റ്റ്‌ ചെയ്തതിനെതിരെ പ്രതികരണവുമായി ടെലഗ്രാം
 Pavel Durev


സിഇഒ പാവേല്‍ ദുറേവിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരണവുമായി സാമൂഹിക മാധ്യമമായ ടെലഗ്രാം. ഒരു പ്ലാറ്റ് ഫോമിന്‍ ദുരൂപയോഗത്തിന് അതിന്റെ ഉടമ ഉത്തരവാദികളാണെന്ന് പറയുന്നത് അസംബന്ധമാണ്.ദുറേവിന് ഒന്നും ഒളിക്കാനില്ല.

ഡിജിറ്റല്‍ സേവന നിയമം ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ടെലഗ്രാം പ്രസ്താവനയില്‍ അറിയിച്ചു.കുറ്റകൃത്യങ്ങള്‍ക്ക് ടെലഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പരീസ് വിമാനത്താവളത്തില്‍   ടെലഗ്രാം സിഇഒ പാവേല്‍ ദുറേവിനെ അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article