Share this Article
News Malayalam 24x7
വാര്‍ത്താ വിനിമയ ഉപഗ്രഹം CMS 03 ഇന്ന് വിക്ഷേപിക്കും
Communication Satellite CMS-03 to be Launched by ISRO Today

രാജ്യസുരക്ഷയും വാർത്താവിനിമയ മേഖലയിലെ തദ്ദേശീയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആര്‍.ഒ) ഇന്ന് സി.എം.എസ്-03 ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് വൈകുന്നേരം 5.27-ഓടെയാണ് വിക്ഷേപണം നടക്കുക.

എൽ.വി.എം-3 എം-5 എന്ന കരുത്തുറ്റ റോക്കറ്റ് ഉപയോഗിച്ചാണ് സി.എം.എസ്-03 ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കുന്നത്. 4,400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം, ഇന്ത്യയുടെ നാവികസേനയുടെ ആശയവിനിമയ ആവശ്യങ്ങൾക്കായാണ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ കൂടുതൽ വിവരങ്ങൾ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിട്ടില്ല.


ഈ വർഷം ഐ.എസ്.ആര്‍.ഒ നടത്തുന്ന നാലാമത്തെ വിക്ഷേപണമാണിത്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ ഉപഗ്രഹ വിക്ഷേപണം. ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് (Geosynchronous Orbit), അതായത് ഏകദേശം 30,000 അടി ഉയരത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിൻ്റെ ലക്ഷ്യം.


നേരത്തെ, ജി-സാറ്റ്-7 വാർത്താവിനിമയ ഉപഗ്രഹത്തിന് പകരമായാണ് സി.എം.എസ്-03 വിക്ഷേപിക്കുന്നത്. ജി-സാറ്റ്-7 ആർ എന്ന പേരിലും ഈ ഉപഗ്രഹം അറിയപ്പെടാൻ സാധ്യതയുണ്ട്. ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹങ്ങളെ ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്നതിലുള്ള തദ്ദേശീയമായ ശേഷി വർദ്ധിപ്പിക്കുക എന്നതും ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. പ്രതിരോധ വാർത്താവിനിമയത്തിനുള്ള സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിലും ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories