Share this Article
Union Budget
സിന്‍ഹുവ, ഗ്ലോബല്‍ ടൈംസ് എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു
വെബ് ടീം
4 hours 55 Minutes Ago
1 min read
x account

ന്യൂഡല്‍ഹി: ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ ന്യൂസ് ഏജന്‍സിയുടെയും ഗ്ലോബല്‍ ടൈംസിന്റെയും എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. പാകിസ്ഥാന്‍ അനുകൂല പ്രചാരണവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.സ്ഥിരീകരിക്കാത്ത വസ്തുതകള്‍ പോസ്റ്റ് ചെയ്യുന്നതിനും സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും എതിരെ ചൈനയിലെ ഇന്ത്യന്‍ എംബസി പ്രാദേശിക മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്കകമാണ് കേന്ദ്രത്തിന്റെ നടപടി.

ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വസ്തുതകള്‍ പരിശോധിച്ചുവേണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് കാണിച്ച് ഇന്ത്യ ഗ്ലോബല്‍ ടൈംസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും, പത്രപ്രവര്‍ത്തന ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഇന്ത്യന്‍ എംബസി അഭിപ്രായപ്പെട്ടിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories