Share this Article
News Malayalam 24x7
ചൈനയുടെ AI നിയന്ത്രണം: രാഷ്ട്രീയ സെൻസിറ്റീവ് ഉള്ളടക്കം തടയാൻ വാവെയ് ഡീപ് സീക്ക്-ആർ1-സേഫ്
China's AI Control: Huawei's DeepSeek-R1-Safe to Block Politically Sensitive Content

രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രചരണങ്ങളും തടയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ ചൈന തീരുമാനിച്ചു. ചൈനീസ് ടെക് ഭീമനായ വാവെയ് വികസിപ്പിച്ച എഐ മോഡല്‍ ഡീപ് സീക്ക്-ആര്‍1-സേഫ് പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. ആര്‍ 1 സേഫ് ഇത്തരം ഉള്ളടക്കങ്ങള്‍ തടയുന്നതില്‍ പൂര്‍ണമായും ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സെജിയാങ് സര്‍വകലാശാലയിലെ ഗവേഷകരുമായി ചേർന്നാണ് പുതിയ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്. വിദ്വേഷപരമായ പദപ്രയോഗങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രേരണ മുതലായവ തിരിച്ചറിഞ്ഞാണ് ഈ ഉള്ളടക്കങ്ങളെ എഐ നീക്കം ചെയ്യുക. ഇന്റര്‍നെറ്റിലെയും സാമൂഹ്യമാധ്യമങ്ങളിലെയും ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതായിരിക്കും ഈ മോഡലിന്റെ ഉപയോഗം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories