Share this Article
KERALAVISION TELEVISION AWARDS 2025
ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ അവസാനഘട്ട പരിശോധനകള്‍ ഇന്ന് നടക്കും
വെബ് ടീം
posted on 12-07-2023
1 min read
Chandrayaan 3 Mission

ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനകള്‍ ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയില്‍ വെച്ചാകും അവസാനഘട്ട പരിശോധനകള്‍ നടക്കുക.

പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും കൃത്യമാണെന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച് അവലോകനം നടത്തുന്ന മിഷന്‍ റെഡിനസ് റിവ്യൂ അഥവാ എംആര്‍ആര്‍ ആണ് നടക്കുന്നത്. ഇതിന് ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാനും ഡയറക്ടര്‍മാരും ഉള്‍പ്പെടുന്ന വിക്ഷേപണ അംഗീകാര ബോര്‍ഡായ ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് അനുമതി നല്‍കും

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories