Share this Article
image
ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണുകള്‍ വിപണിയില്‍ എത്താന്‍ വൈകും; പുതിയ റിപ്പോര്‍ട്ടുകള്‍

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണുകള്‍ വിപണിയില്‍ എത്താന്‍ വൈകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഏറ്റവും മികച്ച ഫോണുകള്‍ക്കും എത്തിക്കുന്നതിനാലാണ് സമയമെടുക്കുന്നതെന്നും കമ്പനി.

ഐഫോണ്‍ ഉപഭോക്താക്കള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നാണ് ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഫോണുകള്‍. അനായാസേന മടക്കിവെക്കാവുന്ന ഡിസ്പ്ലെകളുള്ള ഫോണുകള്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍ എന്ന റിപ്പോര്‍ട്ടുകള്‍ മുമ്പേ പുറത്തുവന്നിരുന്നു.

എന്നാല്‍ ആപ്പിള്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായുള്ള പേറ്റന്റുകള്‍ക്ക് ആപ്പിള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണുകള്‍ വിപണിയില്‍ എത്താന്‍ ഇനിയും വൈകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മാര്‍ക്കറ്റില്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കും മുമ്പ് സാങ്കേതികമായി ഏറ്റവും മികച്ച ഘടന അതിന് നല്‍കാനുള്ള ഗവേഷണത്തിലാണ് ആപ്പിള്‍.  ഫോള്‍ഡബിള്‍ ഐഫോണ്‍ മാര്‍ക്കറ്റില്‍ വന്‍ ചലനമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം സാംസങും വണ്‍പ്ലസും വിവോയുമെല്ലാം ഫോള്‍ഡബിള്‍ ഫോണുകളുമായി വിപണിയില്‍ സജീവമാണ്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories