Share this Article
News Malayalam 24x7
പുതിയ ഫോണുമായി സാംസങ്ങ്; വിലയും സവിശേഷതകളും അറിയാം
വെബ് ടീം
posted on 06-06-2023
1 min read
Samsung Galaxy F54 5G price in India

രാജ്യത്ത് ഏറ്റവും പുതിയ 5ജി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ച് സാംസങ്.  സാംസങ് ഗാലക്‌സി എഫ് 54 5 ജി (  Samsung Galaxy F54 5G ) എന്ന പേരിൽ അവതരിപ്പിച്ച ഫോൺ ചൊവ്വാഴ്ച മുതൽ  ഫ്ലിപ് കാർട്ട് വഴി ഓർഡർ ചെയ്യാം.  ഫോണിൻ്റെ  8GB + 256GB സ്റ്റോറേജ് വേരിയൻ്റിന് 27999 രൂപയാണ് വില.

മെറ്റിയോർ ബ്ലൂ, സ്റ്റാർഡസ്റ്റ് സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ സ്മാർട്ട്‌ഫോൺ ലഭ്യമാണ്. എക്‌സിനോസ് 1380 5എൻഎം പ്രൊസസറുള്ള പുതിയ സ്‌മാർട്ട്‌ഫോണാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് സാംസങ് ഗാലക്‌സി എഫ്54 5ജി അവതരിപ്പിച്ചിരിക്കുന്നത്.6000 mAh ബാറ്ററിയാണ് ഫോണിനുള്ളത്. ഇത് 25W സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുമായാണ് വരുന്നത്. 

108 എംപി (ഒഐഎസ്) ക്യാമറയാണ് ഗാലക്‌സി എഫ് 54 5 ജിയിൽ  കൊണ്ടുവന്നിരിക്കുന്നത്. 8 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി മാക്രോ ലെൻസും ഫോണിലുണ്ട്. Samsung Galaxy F54 5G-യിൽ സെൽഫിക്കും വീഡിയോ കോളിംഗിനുമായി 32 എംപി സെൽഫി ക്യാമറയുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories