Share this Article
KERALAVISION TELEVISION AWARDS 2025
ചൊവ്വയിൽ സ്ഥിര താമസമാക്കിയാലോ? മസ്ക് അടക്കമുള്ളവർ പണി തുടങ്ങി
1 min read
Elon Musk's Mars Dream: A Blueprint for Human Colonization

ചുവന്ന ഗ്രഹമായ ചൊവ്വയില്‍ മനുഷ്യവാസം എത്രത്തോളം സാധ്യമാകുമെന്ന ഗവേഷണത്തിലാണ് വിദഗ്ദര്‍. ഇലോണ്‍ മസ്‌ക് അടക്കമുള്ള വ്യവസായികളും ചൊവ്വയില്‍ പ്രതീക്ഷയുണ്ടെങ്കിലും മനുഷ്യന് എത്രകാലം ചൊവ്വയില്‍ തുടരാനാകുമെന്ന ചോദ്യവും പ്രസക്തമാണ്.

ഭൂമി പോലെ മനുഷ്യവാസം സാധ്യമായ മറ്റൊരു ഗ്രഹമായി ചൊവ്വയെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. കൂറ്റന്‍ പേടകങ്ങള്‍ നിര്‍മിച്ച് താത്കാലിക അന്തരീക്ഷം സൃഷ്ടിച്ചാകും ദൗത്യത്തിന്റെ ആദ്യഘട്ടമെന്നും അഭ്യൂഹങ്ങളുണ്ട്. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്‌പേസ് എക്‌സും ഈ ഏറെക്കാലമായി ചൊവ്വയ്ക്ക് പിന്നാലെയാണ്. സ്‌പേസ് എക്‌സിന്റെ ബൃഹത് സംരംഭമായ സ്റ്റാര്‍ഷിപ്പ് പദ്ധതി ചുവപ്പ് ഭീമനില്‍ മനുഷ്യവാസം സാധ്യമാക്കുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം. ഇതിനെ സംബന്ധിച്ച് പരീക്ഷണങ്ങള്‍ തുടരുകയാണെന്നും മസ്‌ക് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്രത്യേകസജ്ജീകരണങ്ങളോടെ മനുഷ്യന്‍ ചൊവ്വയില്‍ വാസം തുടങ്ങിയാലും ചൊവ്വയുടെ അന്തരീക്ഷത്തോട് മനുഷ്യശരീരം എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യം ഗവേഷകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ദീര്‍ഘകാലത്തെ ചൊവ്വാവാസം മനുഷ്യന്റെ ജനിതകഘടനയെത്തന്നെ മാറ്റിമറിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഓസോണ്‍ പാളിയില്ലാത്ത ഗ്രഹമായതിനാല്‍ കോസ്മിക് രശ്മികളും ബഹിരാകാശവികിരണങ്ങളും വലിയരീതിയില്‍ ശരീരത്തെ ബാധിക്കുകയും തുടര്‍ന്ന് ചൊവ്വയിലെ മനുഷ്യരുടെ നിറം പച്ചയായി മാറാനും സാധ്യതകള്‍ ഏറെയാണ്. ഭൂമിയേക്കാള്‍ ചൊവ്വയ്ക്ക് ഗുരുത്വാകര്‍ഷണം 38 ശതമാനം കുറവായതിനാല്‍ ശരീരഘടനയ്ക്കും മാറ്റം സംഭവിക്കും. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും ചൊവ്വയെ മറ്റൊരു ഭൂമിയാക്കാന്‍ ഉള്ള പ്രയത്‌നങ്ങള്‍ വിഫലമാകില്ലാ എന്ന പ്രതീക്ഷയിലാണ് ഗവേഷകലോകം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories