Share this Article
News Malayalam 24x7
ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേർക്ക്, പുരസ്‌കാരം ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിന്
വെബ് ടീം
19 hours 59 Minutes Ago
1 min read
nobel

2025-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്ന് പേര്‍ക്ക്. ജോണ്‍ ക്ലാര്‍ക്ക്, മിഷേല്‍ എച്ച്. ഡെവോറെറ്റ്, ജോണ്‍ എം. മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരജേതാക്കള്‍. വൈദ്യുത സര്‍ക്യൂട്ടിലെ മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണലിംഗിന്റെയും ഊര്‍ജ ക്വാണ്ടീകരണത്തിന്റെയും കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും ഊർജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് പുരസ്കാരം.

കഴിഞ്ഞ വര്‍ഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജോണ്‍ ഹോപ്ഫീല്‍ഡ്, ജെഫ്രി ഹിന്റണ്‍ എന്നിവര്‍ക്കായിരുന്നു ലഭിച്ചത്. ഇന്നത്തെ ശക്തമായ മെഷീന്‍ ലേണിംഗിന് അടിസ്ഥാനമായ രീതികള്‍ വികസിപ്പിക്കുന്നതിന് ഭൗതികശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചതിനാണ് അവര്‍ അംഗീകരിക്കപ്പെട്ടത്.ഇതുവരെ 226 പേര്‍ക്കാണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാര നല്‍കിയിട്ടുള്ളത്. ലോറന്‍സ് ബ്രാഗ് ആണ് ഫിസിക്‌സിന് നൊബേല്‍ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories