Share this Article
Union Budget
'ബഹദൂർ' എന്ന പേരില്‍ പുതിയ മലയാളം ഫോണ്ട്
'Bahadur font

മലയാള സിനിമാ ചരിത്രത്തിൽ ചിരി കൊണ്ട് സ്വന്തം മുഖം വരച്ചു ചേർത്ത  ബഹദൂറിന് ഇനി അക്ഷര വടിവിലൊരു സ്മാരകം. തനതു മലയാളം ലിപി ഫോണ്ട്, ടെക്സ്റ്റ് എഡിറ്റർ എന്നിവയിലൂടെ ശ്രദ്ധേയനായ കെ.എച്ച് ഹുസൈനാണ് 'ബഹദൂർ' എന്ന പേരിൽ പുതിയ മലയാളം ഫോണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂർ കൊടുങ്ങല്ലൂർ കാര ബഹദൂർ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ബഹദൂർ ഫോണ്ടിൻ്റെ പ്രകാശനം നടക്കും.


ബഹദൂറിന് ജൻമനാട്ടിൽ ഒരുക്കിയ സ്വീകരണത്തിൻ്റെ തുടർച്ചായി 1978 ൽ പുറത്തിറക്കിയ സ്മരണികയാണ് ബഹദൂർ ഫോണ്ടിന് കാരണമായത്.സ്മരണികയുടെ കവർ ഡിസൈൻ ചെയ്തത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്. കവർ പേജിൽ നമ്പൂതിരി വരച്ച അക്ഷരങ്ങളുടെ മാതൃകയിലാണ് കെ.എച്ച് ഹുസൈൻ ബഹദൂർ ഫോണ്ട് തയ്യാറാക്കിയത്.


1999ൽ  മലയാളം ലെക്സിക്കൻ സബ് എഡിറ്ററായിരുന്ന ചിത്രജകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'രചന അക്ഷരവേദി'യാണ് ബഹദൂർ ഉൾപ്പടെയുള്ള സ്വതന്ത്ര ഫോണ്ടുകളുടെ അണിയറക്കാർ. ഇന്ത്യയിലെ പ്രശസ്ത ഡിജിറ്റൽ ആർക്കൈവായ 'സായാഹ്നയുടെ ഡയറക്ടർ സി.വി. രാധാകൃഷണൻ്റെ നേതൃത്വത്തിൽ  'രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി' ആണ് യൂണികോഡ് ഫോണ്ടുകൾ ഡിസൈൻ ചെയ്ത് സംരക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories