Share this Article
News Malayalam 24x7
ആക്സിയം 4 വിക്ഷേപണം നാളെ
Axiom 4 Mission Launch Tomorrow

കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയുടെയും സംഘത്തിന്റെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര നാളെ. ആക്‌സിയം നാല് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് നടക്കുമെന്ന് നാസ അറിയിച്ചു. ആറ് തവണ മാറ്റിവയ്ക്കപ്പെട്ട ശേഷമാണ് ദൗത്യം നാളെ വിക്ഷേപണത്തിനൊരുങ്ങുന്നത്. ജൂണ്‍ 26 വൈകീട്ട് 4.30 ന് ബഹിരാകാശ നിലയത്തില്‍ പേടകം ഡോക്ക് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ തയ്യാറെടുപ്പിലെ കാലതാമസം, മോശം കാലാവസ്ഥ, ദ്രാവക ഓക്സിജന്‍ ചോര്‍ച്ച, ബഹിരാകാശ നിലയത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ സാങ്കേതിക തകരാര്‍ തുടങ്ങിയ പ്രശ്‌നങ്ങളാലാണ് ഓരോ തവണയും ദൗത്യം മാറ്റി വയ്‌ക്കേണ്ടി വന്നിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories