ലോകമെങ്ങുമുള്ള സ്മാർട്ഫോൺ പ്രേമികളും ആൻഡ്രോയിഡ് ഉപഭോക്താക്കൾ അല്പം ആകാംഷയോടെയും സ്വല്പം കളിയാക്കലോടെയും കാത്തിരുന്ന ആപ്പിളിന്‍റ പുതിയ സീരീസായ ഐഫോൺ 17 അവതരിപ്പിച്ചു. അമേരിക്കയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ വെച്ചായിരുന്നു ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചത്. ഐഫോൺ 17 സീരീസിലെ നാല് മോഡലുകളാണ് അവതരിപ്പിച്ചത് (ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍). കൂടാതെ, എയർപോഡുകൾ, സ്മാർട്ട് വാച്ചുകളും.
ആപ്പിളിൽ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ഐഫോണ്‍ 17 എയര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണെന്നും ആപ്പിൾ അവകാശപ്പെടുന്നു.ഒറ്റ ക്യാമറയെ ഉളളു എന്നതു പോരെങ്കില്‍ ചെറിയ ബാറ്ററിയാണ് ഉള്ളത് എന്നതും ചില ഉപയോക്താക്കല്‍ക്ക് പ്രശ്‌നമായേക്കാം. 3149 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. അതേസമയം, 3149എംഎഎച്ച് ബാറ്ററി മതി ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. പോരാത്തവര്‍ക്ക് മാഗ്‌സേഫ് ബാറ്ററി വാങ്ങി ഉപയോഗിക്കാം. 40 മണിക്കൂര്‍ വരെ അധികം വിഡിയോ പ്ലേബാക്ക് ലഭിക്കും. പ്രോ മോഡലുകള്‍ക്ക് ശക്തിപകരുന്ന എ19 പ്രോ വിവരണമുള്ള പ്രൊസസറാണ് ഐഫോണ്‍ 17 എയറിനും. 3എന്‍എം പ്രൊസസ് പ്രയോജനപ്പെടുത്തിയിരിക്കുന്നു. 6-കോറുകള്‍ ഉള്ള സിപിയു, 5-കോറുള്ള ഗ്രാഫിക്‌സ് പ്രൊസസര്‍ എന്നിയാണ് പിന്‍ബലം. അതേസമയം, 8ജിബി റാം മാത്രമേ ഉള്ളു എന്ന കേള്‍വി ശരിയാണെങ്കില്‍ പ്രോ മോഡലുകള്‍ക്കൊത്ത കരുത്ത് ലഭിക്കില്ല. (ഉള്‍പ്പെടുത്തിയിരിക്കുന്ന റാമിനെക്കുറിച്ച് വെളിപ്പെടുത്തുന്ന രീതി ആപ്പിളിന് പൊതുവെ ഇല്ല.)സ്റ്റോറേജ് 256ജിബി മുതല്‍ 1ടിബി വരെയാണ്.ഇന്ത്യയില്‍ ഐഫോണ്‍ 17 എയറിന്റെ തുടക്ക വേരിയന്റിന്റെ വില 1,19,900 രൂപയാണ്.
ഐഫോണ്‍ 16 സീരീസിലെ ബേസ് മോഡലില്‍ 128 ജിബിയാണ് സ്‌റ്റോറേജുണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ ഐഫോണ്‍ 17 ലെ ഏറ്റവും കുറഞ്ഞ സ്റ്റോറേജ് ഓപ്ഷന്‍ 256 ജിബിയാണ്.കറുപ്പ്, ലാവന്‍ഡര്‍, മിസ്റ്റ് ബ്ലൂ, സേജ്, വെള്ള എന്നീ അഞ്ച് കളറുകളിൽ ഫോൺ ലഭ്യമാകും.എ19 ചിപ്പ്‌സെറ്റാണ് ഐഫോണ്‍ 17 ന് ശക്തിപകരുന്നത്. 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയ്ക്ക് 3000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസുണ്ട്. സെറാമിക് ഷീല്‍ഡ് രണ്ട് സംരക്ഷണത്തോടുകൂടിയ ഡിസ്‌പ്ലേ. മുമ്പുള്ളതിനെക്കാൾ മൂന്നിരട്ടി സ്‌ക്രാച്ച് റെസിസസ്റ്റന്‍റ്. പ്രോമോഷന്‍ പിന്തുണയും നല്‍കിയിട്ടുണ്ട്. പുതിയ സെന്‍റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറയാണ് ഐഫോണ്‍ 17ന് നല്‍കിയിരിക്കുന്നത്. ആദ്യമായാണ് സമചതുരാകൃതിയിലുള്ള ഫ്രണ്ട് ക്യാമറ സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ട്രിപ്പിള്‍ കാമറ സജ്ജീകരണം ഐഫോണിന് ഒരു പുതിയ രൂപം നല്‍കും. 48 എം.പി ഡ്യുവൽ ഫ്യൂഷൻ ക്യാമറ സിസ്റ്റം നൽകിയിരിക്കുന്നു. ഇതിൽ 12 എം.പി ഒപ്റ്റിക്കൽ-ക്വാളിറ്റി 2 എക്സ് ടെലിഫോട്ടോയും 48 എം.പി ഫ്യൂഷൻ അൾട്രാവൈഡ് ക്യാമറയും 48 എം.പി ഫ്യൂഷൻ മെയിൻ ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കായി ഇത് അപ്‌ഗ്രേഡ് ചെയ്ത 18 എം.പി സെന്‍റർ സ്റ്റേജ് ക്യാമറയും. പുതിയ 40 വാട്ട് ഡൈനാമിക് പവര്‍ അഡാപ്റ്ററിന്‍റെ സഹായത്തോടെ ഫോണ്‍ വെറും 20 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാനാവും.799 ഡോളര്‍ ആണ് ഐഫോണ്‍ 17ന് വില. ഇന്ത്യയില്‍ ഇത് ഏകദേശം 80,000 രൂപ വരും. ഇന്ത്യയില്‍ സെപ്റ്റംബര്‍ 19ന് വില്‍പ്പന ആരംഭിക്കും. സെപ്റ്റംബര്‍ 12 ന് പ്രീ-ഓര്‍ഡറുകള്‍ക്ക് തുടക്കമാകും.
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫിൽ ഐഫോണിന് വില കുറവാകും എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 256 ജിബിയുടെ വില 3,399 ദിർഹം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐ ഫോൺ എയർ 4,299 ദിർഹവും ഐ ഫോൺ 17 പ്രൊ 4,699 ദിർഹവും,ഐ ഫോൺ 17 പ്രൊ മാക്സിന് 5,099 ദിർഹവുമാണ് വില പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ മോഡലിനും 10,000 രൂപ വരെ വിലക്കുറവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.