ഗൂഗിളിന്റെ'G' ലോഗോ ആഗോളതലത്തിൽ തിരിച്ചറിയാവുന്ന സാങ്കേതിക ഐക്കണുകളിൽ ഒന്നാണ്.ഒരു ദശാബ്ദക്കാലത്തിന് ശേഷം, ലോഗോയില്‍ മാറ്റംവരുത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ 'ജി' എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ.കൃത്രിമബുദ്ധിയിൽ കമ്പനി എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.
ഐഒഎസ് ഇന്നലെ ഇറങ്ങിയ 18.5 അപ്‌ഡേറ്റിൽ പുതിയ ലോഗോ ആണ് ഉള്ളത്. പിക്‌സല്‍ ഫോണുകളിലും പുതിയ ലോഗോ ആദ്യം കാണാം. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്.
ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.എന്നാൽ ഗൂഗിളിന്റെ ഡിസൈൻ പുതുക്കൽ നിസാരമാണെന്ന് തോന്നുമെങ്കിലും, വലിയ തന്ത്രപരമായ മാറ്റത്തെ കോടി സൂചിപ്പിക്കുന്നുണ്ട്. എ.ഐ യുഗത്തിലെ മാറിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിനായി ഗൂഗിൾ എങ്ങനെ രൂപകൽപ്പനയും പ്രവർത്തനവും സംയോജിപ്പിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നു.