കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. ആക്‌സിയം നാല് ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകം വിക്ഷേപിച്ചത്. സംഘം നാളെ വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെയും ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെയും ഇന്ത്യക്കാരനെന്ന് നേട്ടവും ശുഭാംശു ശുക്ല സ്വന്തമാക്കി.